Posts

Showing posts from February, 2018

education and income ,status

നമ്മുടെ കുട്ടികളെ എങ്ങനെയാണ് ഡിഗ്രികളിൽ നിന്നും മോചിപ്പിക്കുന്നത് ? ഐ ഐ ടി യിൽ നിന്നും പി എച്ച് ഡി യും എടുത്ത് അന്താരാഷ്ട്ര ഓയിൽ കമ്പനിയിൽ ജോലിക്ക് ചെന്നപ്പോഴാണ് എനിക്ക് ഒരു കാര്യം വ്യക്തമായത്. ഞാൻ ഈ പി എച്ച് ഡി എടുത്തതൊക്കെ ചുമ്മാ. എന്റെ കൂടെ ജോലി ചെയ്യുന്നവർക്കും , എന്റെ ജോലി ഇതിന് മുൻപ് ചെയ്തവർക്കും , എൻ്റെ ബോസിനും , എന്തിന് എൻ്റെ മാനേജിങ്ങ് ഡയറക്ടർക്ക് പോലും പി എച്ച് ഡി പോയിട്ട് മാസ്റ്റേഴ്സ് പോലും ഇല്ല. ഈ പണി ഒന്നും ചെയ്യാൻ എടുത്താൽ പൊങ്ങാത്ത ഈ ബിരുദത്തിന്റെ ഒന്നും ആവശ്യമില്ലായിരുന്നു. ഇപ്പോൾ യു എന്നിലെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ നൂറ്റാണ്ടിൽ ആണ് ആളുകൾക്ക് ഈ ഡിഗ്രിയോടുള്ള ആർത്തി വന്നത്. ഒരു ഡിഗ്രി കയ്യിൽ ഉണ്ടെങ്കിൽ ജീവിതകാലം മുഴുവൻ തൊഴിൽ ജീവിതത്തിന് ഗുണം ഉണ്ടാകുമെന്നും   ഡിഗ്രി ഉള്ളവർക്ക് ഡിഗ്രി ഇല്ലാത്തവരേക്കാൾ അവരുടെ ജീവിതകാലത്ത് വലിയ വരുമാനമാറ്റം ഉണ്ടാകും എന്ന കാരണത്താൽ ആണ് കൂടുതൽ ആളുകൾ ഡിഗ്രി ചെയ്യാനായി പോയത്. അമേരിക്കയിൽ യൂണിവേഴ്സിറ്റികളുടെ എണ്ണം കൂടിയില്ല , വിദ്യാഭ്യാസത്തിന്റെ ചിലവ് ഏറെ കൂടുകയും ചെയ്തു. അച്ഛനമ്മമാർ കുട്ടികളുടെ വിദ്യാഭ്യാസച്ചിലവ് വഹിക്കു...